സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോടഞ്ചേരി, തുഷാരഗിരി, അരിപ്പാറ, പതങ്കയം വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് മഴയെ തുടര്‍ന്ന് അടച്ചത്.
ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഒരു കാരണവശാലും ആളുകള്‍ പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പുണ്ട്.
കൂടാതെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 758 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. കക്കയം ഡാം പരിസരത്ത് 28 മില്ലി മീറ്റര്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights – heavy rains in the northern districts of Kerala, Tourist centers in Kozhikode district have been closed