കിണറിനുള്ളിൽ അകപ്പെട്ട തൊഴിലാളി മരിച്ചു
കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു. എഴുകോണ്‍ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാര്‍ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30ക്ക് ആയിരുന്നു സംഭവം.
ഒരു കരാർ ജീവനക്കാരനായ ഗിരീഷ് ഉച്ചതിരിഞ്ഞു കിണർ വൃത്തിയാക്കാൻ ഇറങ്ങിയിരുന്നു. വൃത്തിയാക്കി തിരിച്ചു കയറുന്നതിടയിൽ അവസാനത്തെ തൊടി ഇടിഞ്ഞു വീണാണ് തൊഴിലാളി അപകടത്തിൽ പെടുന്നത്. തുടർന്ന് മുകളിലുള്ള തൊടികളും ഇടിഞ്ഞു വീണു. വൈകീട്ട് 6 മണിയോടെ ഫയർഫോഴ്സ്എത്തി രക്ഷപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രാത്രി 8 മണിയോടെ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തി. നീണ്ട 14 മണിക്കൂറിനു ശേഷമാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്..
Tragic death to woker who fell into well