മൂന്നാറില് കാര് കൊക്കയില് വീണ് രണ്ടുപേര് മരിച്ചു
Posted On May 19, 2022
0
237 Views

മൂന്നാറില് കാര് കൊക്കയില് വീണ്ട് രണ്ടു പേര് മരിച്ചു. മൂന്നാര് ഗ്യാപ്പ് റോഡിലാണ് അപകടമുണ്ടായത്. എട്ടു മാസം പ്രായമുള്ള പെണ്കുട്ടിയും 32 വയസുള്ള ഒരു പുരുഷനുമാണ് മരിച്ചത്. ആന്ധ്രാ സ്വദേശികളായ വിനോദസഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടമായ കാര് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
കുട്ടികളടക്കം 9 പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാര് ടാറ്റ ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. പലര്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
Content Highlight: two killed in munnar accident