കൊച്ചിയിൽ ലോറി ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
എറണാകുളം തൃപ്പുണിത്തുറ എസ് എൻ ജംഗ്ഷനിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. ഉദയംപേരൂർ സ്വദേശി വൈശാഖ് (20), ചോറ്റാനിക്കര സ്വദേശി അശ്വിൻ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു ആയിരുന്നു അപകടം. ഇരുമ്പനം ടെർമിനലിൽ നിന്നും ഗ്യാസ് കയറ്റി പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബൈക്കിൽ മൂന്നുപേർ സഞ്ചരിച്ചിരുന്നു. അശ്വിൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. വൈശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അജിത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്..
content highlights – bike accident death in thripunithura