ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ച് കോന്നി ഗ്രാമപഞ്ചായത്ത്; 19പേർക്ക് 2000 രൂപ അധിക വേതനം നൽകും
Posted On March 27, 2025
0
100 Views
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തതും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവർത്തകർക്ക് അധിക വേതനം നൽകാൻ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവർത്തകർക്ക് 2000 രൂപ വെച്ച് അധിക വേതനം നൽകും. തനത് ഫണ്ടിൽ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.












