വടകര കസ്റ്റഡി മരണം; രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു
Posted On August 20, 2022
0
318 Views

വടകര കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാർ അറസ്റ്റിലായി. വടകര കല്ലേരി താഴേകോലത്ത് പൊന്മേരി പറമ്പില് സജീവൻ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ വടകര സ്റ്റേഷൻ എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഇവർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
എന്നാൽ മുൻകൂർ ജാമ്യം ഉള്ളതിനാല് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കോഴിക്കോട് സെഷൻസ് കോടതിയാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025