നൂറുദിവസം കഴിഞ്ഞിട്ടും ആര്.സി കിട്ടാതെ വാഹനഉടമകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാൻ വാഹന ഉടമകളുടെ മാസങ്ങളായ കാത്തിരിപ്പ് തുടരുന്നു.
മൂന്നര മാസത്തോളമായി വിവിധ ആര്.ടി.ഒ ഓഫിസുകളില്‍ പണമടച്ച് അപേക്ഷ നല്കിയ നൂറുകണക്കിനാളുകള്‍ക്കാണ് രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതിരിക്കുന്നത്. ഉടമകള്‍ ബന്ധപ്പെടുന്ന സമയം വിവിധ ഓഫിസുകളില്‍നിന്ന് വിവിധ കാരണങ്ങളാണ് പറയുന്നത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നതിന്റെ കാരണമെന്നാണ് പരാതി. സമര്‍പ്പിച്ച അപേക്ഷകള്‍ യഥാസമയം അപ് ലോഡ് ചെയ്യാത്തതാണ് ഉടമകള്‍ക്ക് സമയനഷ്ടത്തിന് കാരണം.
സെൻട്രലൈസ്ഡ് ആര്.സി പ്രിന്റിങ് നടപ്പില്‍വരുത്തുന്നതിന് മുന്നോടിയായി ആര്.സി പ്രിന്റ് എടുത്തതില്‍ വന്ന പിഴവുകള്‍ സംബന്ധിച്ച് ട്രാൻസ്പോര്‍ട്ട് കമീഷണര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ആര്.സി റീപ്രിൻറ് ചെയ്യുന്നതിന് അനുവാദം കിട്ടുന്നമുറക്ക് ആര്.സി അയച്ചുനല്കുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.