ബലാൽസംഗക്കേസ്; എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
ബലാത്സംഗക്കേസിലെ പ്രതിയായ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാമ് കേസ് പരിഗണിക്കുക. കേസില്‍ വിധി പ്രസിതാവിക്കുന്നതിനു മുന്നേ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് പരാതിക്കാരി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തിരുവനന്തപുരം സെഷന്‍സ് കോടതി വിധി പറയുക. അതേസമയം, അധ്യാപികയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കൂടുതതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഈ കാര്യം അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അറിയിക്കും. എല്‍ദോസിനെതിരെ വധശ്രമത്തിനുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Content Highlights – Verdict on Eldhos Kunnapally’s anticipatory bail today