വിസ്മയ കേസ്; കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് (31) പത്തു വര്‍ഷം തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
കിരണ്‍ 12.5 ലക്ഷം രൂപ പിഴയായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു . ഇതില്‍ 2 ലക്ഷം രൂപ വിസ്മയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. തടവ് ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെഎന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്.
കേസില്‍ സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന് ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
Content Highlight – Vismaya Death Case verdict against Kiran Kumar kollam session Court