കാട്ടാന ആക്രമണത്തില് വാച്ചര് മരിച്ച സംഭവം: ചികിത്സാ പിഴവില്ല, സാധ്യമായതെല്ലാം ചെയ്തു – മന്ത്രി
വയനാട് പുല്പ്പള്ളിയില് കാട്ടാന ആക്രമണത്തില് വാച്ചര് മരിച്ചതില് ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
സാധ്യമായതെല്ലാം ചെയ്യാൻ ഡോക്ടർമാർക്ക് നിർദേശം നല്കിയിരുന്നു. എല്ലാ ചികിത്സയും നല്കിയെന്നാണ് ഡോക്ടർമാർ വാക്കാല് അറിയിച്ചത്. ഇക്കാര്യത്തില് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലില് പോള് (55) ആണ് വെള്ളിയാഴ്ച കാട്ടാനയാക്രമണത്തില് കൊല്ലപ്പെട്ടത്. പിന്നാലെ പോളിന് വിദഗ്ധ ചികിത്സ നല്കുന്നതില് വീഴ്ചയുണ്ടായെന്ന ആരോപണം കുടുംബാംഗങ്ങള് ഉന്നയിച്ചിരുന്നു.