വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. അദ്ദേഹത്തിൻറെ രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതലയുള്ളത് . സ്വന്തം നിലയിൽ രാജി സമർപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു.
സ്വയം രാജിവച്ചതാണെന്ന് അപ്പച്ചനും പറഞ്ഞു. ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കൾ എന്നെ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും” എന്നും അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.