തലയ്ക്ക് വെട്ടേറ്റ ഡോ. ടി പി വിപിന്‍ ആശുപത്രി വിട്ടു
Posted On October 12, 2025
0
6 Views

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വച്ച് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവിന്റെ ആക്രമണത്തില്‍ തലയ്ക്ക് വെട്ടേറ്റ ഡോ. ടി പി വിപിന്‍ ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തിന് സര്‍ജറി ചെയ്തിരുന്നു. ഡോക്ടര്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.