അട്ടപ്പാടിയില് അമ്മയെ തലക്കടിച്ചു കൊന്നു
Posted On February 23, 2025
0
45 Views

അട്ടപ്പാടി അരളികോണത്തില് അമ്മയെ മകന് തലക്കടിച്ചു കൊന്നു. ഇന്ന് പുലര്ച്ചെ നാല് മണിയോടെയാണ് സംഭവം. രേഷി (55) ആണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രദേശവാസികളാണ് രേഷിയെ ചോരയില് കുളിച്ച നിലയില് കണ്ടെത്തിയത്. തുടര്ന്ന് അവർ പൊലീസിനെ വിവരം അറിയിച്ചു. മകന് രഘു (35) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
Trending Now
ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്
February 28, 2025