‘ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം’: ആവശ്യവുമായി വീണ്ടും ഡബ്ല്യുസിസി
ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി. റിപ്പോർട്ട് പുറത്ത് വിടില്ലെന്ന സാസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്ക് ശേഷമാണ് വനിതാ കൂട്ടായ്മ നിലപാട് വ്യക്തമാക്കിയത്. ഇന്ന് സംസ്ഥാന പ്രതിനിധിയുമായി നടത്തിയ ചർച്ച നിരാശാജനകമായിരുന്നുവെന്നും WCC വ്യക്തമാക്കി.
ചർച്ചയിൽ ഒരു തീരുമാനവും ആയില്ലെന്ന് മാത്രമല്ല വളരെ സമയമെടുത്ത് തയ്യാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും WCC ആവശ്യപ്പെട്ടു. ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ പങ്കെടുത്തവർക്കും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുത് എന്നല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടത്. റിപ്പോർട്ടിന്റെ രഹസ്യാത്മകത നിലനിർത്തി വസ്തുതകൾ പുറത്തുവിടണം എന്ന് തന്നെയാണ് സംഘടന ആവശ്യപ്പെട്ടത്. റിപ്പോർട്ട് പുറത്ത് വിടുന്നത് എന്തിനാണ് എന്ന നിലപാടാണ് സജി ചെറിയാൻ ആവർത്തിച്ച് ചോദിക്കുന്നത്. റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞ പശ്ചാത്തലത്തിൽ അതിന്റെ ആവശ്യമില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ
Content Highlight: Publish Hema committe report immediately: Demands WCC