കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 12കാരന് പരിക്ക്; പന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 12കാരന് പരിക്ക്. തിരുവമ്പാടി ചേപ്പിലങ്ങാട് മുല്ലപ്പള്ളിയില്‍ അദ്നാനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലുകളിലാണ് പരിക്കേറ്റത്. രാവിലെ തിരുവമ്പാടി ടൗണില്‍ നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ വരുമ്പോഴാണ് സംഭവം.
റോഡില്‍ വെച്ചാണ് പന്നി അദ്നാനെ ആക്രമിച്ചത്. തേറ്റകൊണ്ടുള്ള ആക്രമണത്തില്‍ കുട്ടിയുടെ കാലുകളില്‍ ആഴത്തില്‍ മുറിവേറ്റു. സാരമായി പരിക്കേറ്റ അദ്നാന് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്നാന്.
ആക്രമണത്തിന് ശേഷം സമീപത്തെ വീടിനുള്ളിലേക്ക് ഓടിക്കയറിയ പന്നിയെ പിന്നീട് വെടിവെച്ച് കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ എം പാനല്‍ ഷൂട്ടറാണ് പന്നിയെ വെടിവെച്ചത്.
Content Highlight: wild boar shot dead after attacking teenager