പാനൂരിൽ കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു
Posted On March 2, 2025
0
196 Views
പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. മൊകേരി വള്ളിയായിയിലെ ശ്രീധരൻ എ കെ (75) യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. ശ്രീധരൻ മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
Trending Now
440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
July 25, 2026













