കാട്ടുപ്പന്നിയെ കൊല്ലാൻ വെച്ച തോക്കിൽ നിന്ന് വെടിയേറ്റയാൾ മരിച്ചു
കാട്ടുപന്നിയെ കൊല്ലാനായി സ്ഥാപിച്ച കെണിയിൽ നിന്ന് വെടിയേറ്റ സി പി ഐ നേതാവ് എം മാധവൻ നമ്പ്യാർ മരിച്ചു. കാസർക്കോട് കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ മാധവൻ നമ്പ്യാർക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടുവളപ്പിൽ വെച്ച് അപകടത്തിൽ പെട്ടത്.
കാട്ടുപന്നിയെ പിടിക്കാൻ അയൽവാസി വെച്ച തോക്കുകെണിയിൽ നിന്നാണ് വെടിയേറ്റത്. തോക്കിന്റെ കാഞ്ചിയിൽ ഘടിപ്പിച്ച ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് കെണി വെച്ചിരുന്നത്. ചക്ക പറിക്കുന്നതിനിടെ കാൽ കണിയിൽ തട്ടിയാണ് അപകടമുണ്ടായത്.
അപകടം പറ്റിയ വിവരം മാധവൻ തന്നെ ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചു. തുടർന്ന് സമീപ വാസികൾ മാധവൻ നമ്പ്യാരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കാൽ മുട്ടിൽ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയിൽ വ്യക്തമായി.
സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു. സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗംമാണ്. ഭാര്യ നിർമല, നിത്യ, നിതിൻ എന്നീ രണ്ടുമക്കൾ. സംഭവ സ്ഥലത്ത് കെണിയുണ്ടെന്ന കാര്യം മാധവന് അറിയാമായിരുന്നു. ഇത് എടുത്തുമാറ്റണമെന്ന് വെച്ചയാളോട് പറഞ്ഞിരുന്നതായി മാധവൻ നമ്പ്യാർ ആശുപത്രിയിൽ വെച്ച് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Content Highlights : Wild bore trap accident death Kasarkode