പാലക്കാട് വീണ്ടും ഭീതി പരത്തി കാട്ടാന ഇറങ്ങി

നെല്ലിയാമ്ബതിയില്‍ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്ബതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്ബൻ ഇറങ്ങിയിരിക്കുന്നത്.
ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്ബനെ കാടുകയറ്റിയിരുന്നു. എന്നാല്‍, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്ബൻ വീണ്ടും ജനവാസ മേഖലയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ എവിറ്റി ഫാക്ടറിക്ക് സമീപമാണ് ചില്ലിക്കൊമ്ബൻ എത്തിയത്. തുടർന്ന് പ്രദേശത്തെ ലൈറ്റുകള്‍ ആന തകർത്തിരുന്നു.
നാട്ടുകാർ ബഹളം വച്ചതോടെയാണ് ചില്ലിക്കൊമ്ബൻ ജനവാസ മേഖലയില്‍ നിന്നും തിരിച്ചുപോയത്. നാട്ടുകാരാണ് ആനയ്ക്ക് ചില്ലിക്കൊമ്ബൻ എന്ന പേര് നല്‍കിയത്. ചില്ലിക്കൊമ്ബൻ ഇടയ്ക്കിടെ ജനവാസ മേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍, നാട്ടുകാർക്ക് കാര്യമായ പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇതുവരെ സൃഷ്ടിച്ചിട്ടില്ല.