കരുനാഗപ്പള്ളിയില്‍ 52 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കരുനാഗപ്പള്ളിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വെച്ച യുവാവ് അറസ്റ്റില്‍. കേരളപുരം സ്വദേശി അജിത്തിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 52 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാള്‍ ലഹരി മരുന്ന് വിതരക്കാരനാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്നത്. പ്രതിയില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് പിടിയിലായത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നായിരുന്നു അറസ്റ്റ്.
Content Highlights – MDMA Found, Kerala Police, Youth Arrested, Kollam