യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യം ചെയ്യും
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
രാവിലെ പത്ത് മണിയ്ക്ക് മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നാണ് കേസ്.
വ്യാജ കാര്‍ഡ് നിര്‍മ്മിക്കാൻ പ്രതികളോട് നിര്‍ദ്ദേശിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. രഞ്ജുവിനോടും ഹാജരാകാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടൂര്‍ കേന്ദ്രീകരിച്ച് കാര്‍ഡ് നിര്‍മ്മിച്ച വികാസ് കൃഷ്ണന് പണം നല്‍കിയത് രഞ്ജുവാണെന്നതിന് തെളിവ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. രഞ്ജുവിനെ തേടി പ്രത്യേക സംഘം പത്തനംതിട്ടയിലെത്തിയെങ്കിലും ഇയാള്‍ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചത്. കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ക്കും സി.ജെ.എം കോടതി ജാമ്യം അനുവദിച്ചിരുന്നു.