ലൈംഗികാതിക്രമക്കേസ്: മുൻമന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു

ലൈംഗികാതിക്രമ കേസില്‍ ആര്‍ജെഡി നേതാവും മുന്‍മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു. വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നേരത്തെ കേസില്‍ നീല ലോഹിതദാസന്‍ നാടാരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. 1999ലാണ് കേസിനാസ്പദമായ പരാതി ഉയരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അതിക്രമിച്ചു എന്നായിരുന്നു പരാതി.
എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്കാണ് ആദ്യം നീലലോഹിത ദാസന് നാടാരെ ശിക്ഷിച്ചത്. പിന്നീട് മൂന്നുമാസത്തെ തടവുശിക്ഷയാക്കി ചുരുക്കി. ഇതിനെതിരെയാണ് നീല ലോഹിത ദാസന് നാടാര്‍ ഹൈക്കോടതിയെ സമീപിച്ചത്.