എഐ ക്യാമറ വിവാദം; രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്
Posted On June 16, 2023
0
924 Views
എഐ ക്യാമറ വിവാദത്തില്‍ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. അഴിമതിയാരോപണത്തില്‍ അന്വേഷണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാലാണ് ഹര്‍ജി വൈകിയത്.
തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചെന്നിത്തലയും സംയുക്തമായാണ് ഹര്‍ജി നല്‍കുന്നത്. ക്യാമറയിടപാടില്‍ 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













