ഐസിയുവിലെ പീഡനം; ജീവനക്കാരെ തിരിച്ചെടുത്ത നടപടി പിന്‍വലിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഐസിയു ജീവനക്കാരനാണ് യുവതിയെ പീഡിപ്പിച്ചത്. ഈ സംഭവത്തില്‍ യുവതിയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചുവെന്ന കേസിലായിരുന്നു ജീവനക്കാരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.
എന്നാല്‍ ആശുപത്രിയില്‍ ജീവനക്കാരുടെ കുറവാണെന്ന കാരണം പറഞ്ഞ് ഇവരെ കഴിഞ്ഞയാഴ്ച ജോലിയില്‍ തിരിച്ചെടുത്തു. ഇത് വിവാദമായതോടെയാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരെ തിരിച്ചെടുത്തത് ആരോഗ്യവകുപ്പ് അറിയാതെയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് പറഞ്ഞിരുന്നു.
തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ജോലിക്ക് തിരിച്ചെടുത്ത തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് ഡി.എം.ഒ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടത്.