ഗ്രൂപ്പ് പോര് അനുനയിപ്പിക്കാന്‍ ശ്രമം; കെ സുധാകരന്-ചെന്നിത്തല കൂടിക്കാഴ്ച
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. രമേശ് ചെന്നിത്തലയുമായി സുധാകരന് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് കെപിസിസി ഓഫീസായ ഇന്ദിരാ ഭവനിലാണ് കൂടിക്കാഴ്ച. ചെന്നിത്തലയുമായി ഇന്നു തന്നെ കൂടിക്കാഴ്ച നടത്തുമെന്നും അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കുമെന്നും സുധാകരന് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. പ്രതിപക്ഷ നേതാന് വി ഡി സതീശനെതിരെ എ, ഐ ഗ്രൂപ്പുകള്‍ നിലപാടെടുത്തിരുന്നു. ഗ്രൂപ്പ് നേതാക്കളുടെ സംയുക്ത യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡിനോട് പരാതി പറയാനും തീരുമാനമായിരുന്നു. രമേശ് ചെന്നിത്തല, എം കെ രാഘവന്, എം എം ഹസന്, ബെന്നി ബെഹനാന്, ജോസഫ് വാഴയ്ക്കന് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാന നേതൃത്വം മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ല എന്നതാണ് ഗ്രൂപ്പ് നേതാക്കളുടെ പരാതി. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സതീശന് തയ്യാറാകുന്നില്ലെന്നും പുനസംഘടനാ പട്ടികയില്‍ അടക്കം സതീശന് ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെന്നന്നും പരാതിയുണ്ട്. ഏകപക്ഷീയ നിലപാടുകള്‍ക്ക് എതിരെ ഒന്നിച്ചു നീങ്ങുമെന്നാണ് നേതാക്കളുടെ നിലപാട്.