ട്രെയിന് ദുരന്തത്തില് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്ന് അദാനി
Posted On June 4, 2023
0
915 Views

ഒഡീഷ ട്രെയിന് അപകടത്തില് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂള് വിദ്യാഭ്യാസത്തിന്റെ ചെലവ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നു ഗൗതം അദാനി. അപകടത്തില് ഇരകളായവര്ക്കും അവരുടെ കുടുംബത്തിനും കരുത്തു പകരേണ്ടതും കുട്ടികള്ക്കു ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടതും കൂട്ടത്തരവാദിത്തമാണെന്ന് അദാനി ട്വീറ്റ് ചെയ്തു.
ഒഡീഷയിലെ ബാലസോറില് രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് 275 പേര്ക്കാണു ജീവന് നഷ്ടമായത്. 88 മൃതദേഹങ്ങള് തിരിച്ചറിഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025