ആര്‍ഷോയുടെ പരാതിയില്‍ അന്വേഷണം തുടരുന്നു; ക്രൈംബ്രാഞ്ച് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു
മഹാരാജാസ് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്കിയ പരാതിയിലാണ് നോട്ടീസ്. കഴിഞ്ഞ ആറാം തീയതിയിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിന്‍സിപ്പലിനെ നേരിട്ട് കണ്ടാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്.
പരീക്ഷാഫലത്തില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് ആര്‍ഷോ നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉള്‍പ്പെട്ട ഭാഗത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേയുള്ളത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരാണ് പ്രതികള്‍.