ഐപിഎല്‍ ട്രോഫി തിരുപ്പതിയില്‍ പൂജിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഇത്തവണ ഐപിഎല്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്രോഫി തിരുപ്പതി ക്ഷേത്രത്തില്‍ എത്തിച്ച് പൂജകള്‍ നടത്തി. ഇന്നലെയാണ് സംഭവം. ട്രോഫി ക്ഷേത്രത്തിലെ പൂജാരിമാരെ ഏല്പിച്ച ശേഷം പ്രത്യേക പൂജകള്‍ നടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നു.
ട്രോഫി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇത്തവണ ട്രോഫി നേടിയതെന്നും അതുകൊണ്ടാണ് ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതെന്നുമാണ് ചെന്നൈ ടീം മാനേജെമെന്റിന്റെ വിശദീകരണം.
കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈക്ക് ഇത്തവണ ആരാധകര്‍ പോലും കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വീണ്ടും ചെന്നൈ കപ്പ് സ്വന്തമാക്കുകയായിരുന്നു.