കേരളത്തിന് എടുക്കാവുന്ന വായ്പ വെട്ടിക്കുറച്ച് കേന്ദ്രം; സംസ്ഥാനം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്
സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 8,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്. ഈ വര്‍ഷം ഇനി 15,390 കോടി രൂപ മാത്രമേ വായ്പയെടുക്കാന്‍ കഴിയൂ. ഇതോടെ സംസ്ഥാനം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ജിഎസ്ടിയുടെ മൂന്ന് ശതമാനം വരെ വായ്പ എടുക്കാമെന്നായിരുന്നു കേരളം പ്രതീക്ഷിച്ചത്. 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പക്ഷേ വായ്പ എടുക്കുന്നതിനുള്ള അനുമതിപത്രം ആവശ്യപ്പെട്ടതിന് പിന്നാലെ വലിയ തോതില്‍ തുക വെട്ടിക്കുറയ്ക്കുകയായിരുന്നു.
2,000 കോടി രൂപ വായ്പ ഇതിനോടകം തന്നെ വായ്പ എടുത്തുകഴിഞ്ഞു. രണ്ട് മാസത്തെ പെന്ഷന്, ശമ്പളം എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കേരളം ഈ സാമ്പത്തിക വര്‍ഷം 2,000 കോടി വായ്പ എടുത്തത്. കേരളത്തിലെ ചെലവുകള്‍ക്ക് അനുസൃതമായി വരുമാനം ഇല്ലാത്തതും വായ്പ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നികുതി വര്‍ധിപ്പിച്ചതിനാല്‍ ചെറിയ തോതില്‍ വരുമാന വര്‍ധന കേരളത്തിനുണ്ടാകും. എങ്കിലും നൈംദിന ചിലവുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇതു കൊണ്ട് മാത്രം കഴിയില്ലെന്നാണ് സൂചന