ബ്രിജ് ഭൂഷനെ ഒമ്പതാം തിയതിക്കകം അറസ്റ്റ് ചെയ്യണം; ഇല്ലെങ്കില്‍ പ്രക്ഷോഭമെന്ന് കര്‍ഷകര്‍
ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ നടപടിയെടുക്കണമെന്ന് അന്ത്യശാസനം നല്കി കര്‍ഷക നേതാക്കള്‍. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷ നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഖാപ് പഞ്ചായത്തിലാണ് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്. ഈ മാസം ഒമ്പതിനകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പം സമരത്തില്‍ അണി നിരക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും ഞങ്ങള്‍ തയ്യാറല്ല. അത് നടപ്പായില്ലെങ്കില്‍ ജൂണ്‍ ഒമ്പതിന് ഞങ്ങള്‍ ജന്തര്‍ മന്തറിലേക്ക് പോകും. രാജ്യത്തുടനീളം പഞ്ചായത്തുകള്‍ നടത്തും. ഗുസ്തി താരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം. ബ്രിജ് ഭൂഷണെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കര്‍ഷക നേതാന് രാകേഷ് ടികായത് പറഞ്ഞു. ജന്തര്‍ മന്തറില്‍ പ്രതിഷേധമിരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.