റെയില്‍വേ സ്വന്തം കുഞ്ഞിനെപ്പോലെ; നിര്‍ദേശങ്ങള്‍ നല്കാന് തയ്യാറെന്ന് മമത
റെയില്‍വേ സ്വന്തം കുഞ്ഞിനെപ്പോലെയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബാലസോര്‍ സന്ദര്‍ശിച്ച മമത റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇങ്ങനെ പറഞ്ഞത്. നിര്‍ദേശങ്ങള്‍ നല്കാന് തയ്യാറാണെന്നും മമത പറഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ മരിച്ച പശ്ചിമ ബംഗാള്‍ സ്വദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മമത പ്രഖ്യാപിച്ചു. റെയില്‍വേ അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്ക് പുറമെയാണിത്. റെയില്‍വേയുമായും ഒഡിഷ സര്‍ക്കാരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മമത വ്യക്തമാക്കി.