ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് മുംബൈ കോടതി; പക്ഷേ, പൊതുസ്ഥലത്താകരുത്
ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് മുംബൈ കോടതി. മുംബൈ സെഷന്‍സ് കോടതിയാണ് ഈ പരാമര്‍ശം നടത്തിയത്. പക്ഷേ പൊതുസ്ഥലത്ത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകുന്ന വിധത്തിലാകരുതെന്നും കോടതി പറഞ്ഞു. അപ്രകാരം ചെയ്യുന്നത് കുറ്റകരമാണ്. മുന്‍കാല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ലൈംഗികത്തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി.വി. പാട്ടീല്‍ പറഞ്ഞു.
മസ്ഗോണ്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് അനുസരിച്ച് ഷെല്‍റ്റര്‍ ഹോമില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 34 കാരിയായ ലൈംഗികത്തൊഴിലാളിയെ മോചിപ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഒരു വര്‍ഷം തടവില്‍ പാര്പ്പിക്കാനായിരുന്ന് മസ്ഗോണ്‍ കോടതി ഉത്തരവിട്ടത്. ലൈംഗികത്തൊഴിലാളിയുടെ സുരക്ഷയും പുനരധിവാസവും കണക്കിലെടുത്താണ് നടപടിയെന്ന് മസ്ഗോണ്‍ കോടതി വ്യക്തമാക്കിയിരുന്നു.
തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് മുംബൈ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നടപടി. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തടവില്‍ കഴിയുന്ന യുവതി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടതെന്നും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.