16-കാരന് ബൈക്ക് ഓടിക്കാന്‍ കൊടുത്ത കേസില്‍ ഒരു ദിവസം തടവും പിഴയും
വ്യവസായിക്ക് പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത കേസില്‍ കോടതി ഒരു ദിവസം തടവും 34,000 രൂപ പിഴയും വിധിച്ചു. കോടതി ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെ(40)യാണ് ശിക്ഷിച്ചത്. 16-കാരന് ബൈക്കോടിച്ച് അപകടത്തിൽ മരിച്ചിരുന്നു. ചന്നപട്ടണ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം 2021 സെപ്റ്റംബർ 18-നായിരുന്നു അപകടം.
ചരക്കുലോറിയുമായി ബൈക്ക് കുട്ടിയിടിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ മരിച്ചു. റോഡരികിൽ വിശ്രമിക്കുകയായിരുന്ന കൗമാരക്കാരനെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് കാണിച്ച് ബന്ധുക്കൾ ചന്നപട്ടണ പൊലീസിൽ പരാതി നൽകി.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ ബൈക്ക് ഓടിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് മനസ്സിലായി. അന്വേഷണത്തില്‍ അടുത്ത ബന്ധുവായ അന്‍വര്‍ ഖാനാണ് ബൈക്ക് കൊടുത്തതെന്നും പോലീസ് കണ്ടെത്തി.
Content Highlights – Imprisonment, Bike Accident, Minor