കെ എസ് ആര് ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ ഒരു വിഭാഗം ജീവനക്കാര്‍
Posted On July 25, 2022
0
348 Views

കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ഒരു വിഭാഗം ജീവനക്കാർ.
ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ലന്നും വിവിധ തരത്തിൽ നിരവധിപ്പേർക്ക് കെ എസ് ആർ ടിസി കൺസഷൻ നൽകുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ശമ്പളവും പി എഫും ഉൾപ്പെടെയുളള ആനൂകൂല്യങ്ങളും കിട്ടാൻ സർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഹർജി. ഹൈക്കോടതി ഹർജി പിന്നീട് പരിഗണിക്കും.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025