അഫ്ഗാനിസ്താനിൽ പള്ളിക്കുനേരെ ഭീകരാക്രമണം
Posted On September 2, 2022
0
360 Views
പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ മുസ്ലിം പള്ളിക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ പ്രമുഖ പുരോഹിതനായ മുജീബ് ഉൾ റഹ്മാൻ അൻസാരി അടക്കം 20 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ഹെറാത്തിലെ ഗുസാർഗാഹ് പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയായിരുന്നു സ്ഫോടനം. മരണസംഖ്യ ഉയരുമെന്നാണ് സൂചന.
സ്ഫോടനം നടക്കുന്ന സമയത്ത് ഒട്ടേറെ വിശ്വാസികൾ പള്ളിയിലുണ്ടായിരുന്നു. താലിബാനുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട പുരോഹിതൻ മുജീബ് ഉൾ റഹ്മാൻ അൻസാരി. ഇക്കാര്യം താലിബാൻ സ്ഥിരീകരിച്ചു
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













