”കമാൻഡോ സംരക്ഷണത്തിൽ മുഖ്യമന്ത്രി നാടുഭരിച്ച കാലം ജനങ്ങൾ മറന്നിട്ടില്ല”- പ്രതിപക്ഷത്തിന് മറുപടിയുമായി എ എ റഹീം
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷയെ വിമർശിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി എ എ റഹീം.
മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പാളിയപ്പോഴാണ് മുഖ്യമന്ത്രിയുടെ സുരക്ഷയെ ചൊല്ലിപ്രതിപക്ഷം രംഗത്തെത്തിയത് എന്നാണ് എ എ റഹീം എം പി പറയുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് മറവി രോഗമുണ്ടെന്നും പണ്ട് തോക്കേന്തിയ കമാൻഡോകളുമായി നാട് ഭരിച്ച ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. അക്കാര്യം കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ലെന്നും പറയുന്ന റഹീം സോളാർ ഇടപാടിൽ ഉമ്മൻചാണ്ടിയുടെ പേര് പുറത്ത് വന്ന സാഹചര്യത്തിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയതിന്റെ വീഡിയോ സഹിതമാണ് എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എൽ ഡി എഫ് ഉമ്മൻചാണ്ടി സർക്കാറിനെ വിമർശിക്കുന്ന കാലത്താണ് ഇൻറലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടിയത്. അന്ന് കേരള പൊലീസിലെ പ്രത്യേകം പരിശീലനം നേടിയ കമാൻഡോകൾക്കായിരുന്നു സുരക്ഷയുടെ ചുമതല.
Content Highlights: A A Raheem Facebook post on Oommanchandi security