കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയ നടൻ ശ്രീജിത്ത് രവിക്ക് പോക്സോ കേസിൽ ജാമ്യം

നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായിരുന്ന നടന് ശ്രീജിത്ത് രവിക്ക് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് നിബന്ധനകളോടെ നടന് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദത്തെ അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
നടൻ ശ്രീജിത്ത് 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് കോടതിയെ അറിയിച്ചത്. കൂടാതെ തുടർച്ചയായുള്ള ജയിൽവാസം ആരോഗ്യനില മോശമാക്കുമെന്നു൦ അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.
ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. ഇനിയും ഇത്തരത്തിലെ സംഭവങ്ങൾ ആവര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
Content Highlights: Actor Sreejith Ravi, nudity, children, granted bail ,POCSO CASE