വിമത നീക്കവുമായി ശിവസേന; മന്ത്രിയും എം എൽ എ മാരും ഒളിവിൽ
മുംബൈയിൽ ഇന്നലെ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി ഏക്നാഥ് ഷിൻഡെയെയും അദ്ദേഹത്തിനൊപ്പമുള്ള എം എൽ എ മാരെയും കാണാനില്ലെന്ന് ആക്ഷേപം. ശിവസേനയിൽ വിമത നീക്കം നടക്കുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് എം എൽ എ മാരും മന്ത്രിയും ഒളിവിൽ പോയത്.
ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ചില ശിവസേന എം എൽ എ മാർ ബി ജെ പി വോട്ട് മറിച്ചുവെന്ന് ആരോപണം നിലനിൽക്കെയാണ് ഈ വാർത്ത വരുന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കാണാതായ എം എൽ എ മാരും ഏക്നാഥ് ഷിൻഡെയും സൂറത്തിലെ ഒരു ഹോട്ടലിൽ ഉണ്ടെന്ന് വിവരങ്ങൾ പുറത്തുവന്നു. പതിനൊന്ന് എം എൽ എ മാർ ഷിൻഡെക്ക് ഒപ്പമുണ്ടെന്നാണ് വിവരം.
ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി ജെ പി അഞ്ച് സീറ്റിലും മഹാവികാസ് അഘാടി സഖ്യത്തിലുള്ള എൻ സി പിയും ശിവസേനയും രണ്ട് വീതം സീറ്റുകളിലും ജയിച്ചിരുന്നു. പത്ത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബി ജെ പി അഞ്ചും മഹാവികാ അഘാടി സഖ്യം ആറ് സ്ഥാനാർഥികളെയുമാണ് നിർത്തിയത്.
മഹാരാഷ്ട്രയിൽ ബി ജെ പിക്ക് നൂറ്റിയാറ് എം എൽ എമാരാണ് ഉള്ളത്. അഞ്ച് കൗൺസിലർമാരെ തെരഞ്ഞെടുക്കാനുള്ള വോട്ട് ബി ജ് പിക്ക് ഇല്ലായിരുന്നു. സ്വതന്ത്രരുടെയും മറ്റ് പാർട്ടികലുടെയും എം എൽ എ മാരുടേയും വോട്ട് ബി ജെ പിക്ക് കിട്ടിയെന്നാണ് വിവരം. ക്രേസ് വോട്ട് ഉണ്ടായെന്നാണ് വിവരം.
ക്രോസ് വോട്ടിങ്ങ് ആരോപണം വന്ന ഉടനെ തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചക്കാണ് എം എൽ എ മാരെ ഉദ്ധവ് വിളിച്ചു ചേർത്തത്. എല്ലാവരും എത്തണമെന്നാണ് നിർദേശം.
Content Highlights – Uddhav Thackeray, Allegation that Maharashtra Minister Eknath Shinde and his fellow MLAs are missing