അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 21 ന് കൊവിഡ് ബാധിച്ച ജോ ബൈഡന് ഒരാഴ്ചയ്ക്ക് ശേഷം രോഗമുക്തനായിരുന്നു. എന്നാൽ റീബൗണ്ട് അണുബാധ വീണ്ടും ഉണ്ടായന്നാണ് ഡോക്ടർമാർ പറയുന്നത്. ലക്ഷണങ്ങളോടെയായിരുന്നു ആദ്യ തവണ രോഗബാധ.
79 കാരനായ ബൈഡന് ആന്റിജൻ പരിശോധനയിലൂടെ ശനിയാഴ്ച രാവിലെയാണ് വീണ്ടും കൊവിഡ് സ്ഥിരീകിരിച്ചത്. നാല് ടെസ്റ്റുകളിൽ തുടർച്ചയായി നെഗറ്റീവായതിന് ശേഷമാണ് ബൈഡന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ബൈഡന്റെ കോവിഡ് പരിശോധന ഫലം ചൊവ്വാഴ്ചയാണ് നെഗറ്റീവായത്. തുടർന്ന് ബുധൻ, വ്യാഴം, വെള്ളി ദിവസത്തെ ഫലത്തിലും മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ലക്ഷണങ്ങളൊന്നും ഇത്തവണ ഇല്ലെന്നും പ്രസിഡന്റ് കർശന നിരീക്ഷണത്തിലാണെന്നും വൈറ്റ് ഹൌസ് ഡോക്ടർമാർ അറിയിച്ചു. ഇദ്ദേഹത്തിന് പ്രത്യേക ചികിത്സ നല്‍കേണ്ട കാര്യമില്ല എന്നാൽ കർശനമായ ഐസോലേഷൻ തുടരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Content Highlights – American President Jo Biden tests positive for Covid 19 again