അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
അമേരിക്കയിൽ സംഗീത പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായ വെടിവെപ്പിൽ പതിനഞ്ചുകാരൻ കൊല്ലപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മൂന്ന് പൊലീസുകാർക്ക് വെടിവെപ്പിൽ പരിക്കേറ്റു. വാഷിങ്ടൺ ഡി സിയിലെ 14 യൂ സ്ട്രീറ്റ് നോർത്ത് വെസ്റ്റിലാണ് വെടിവെപ്പുണ്ടായത്. വൈറ്റ് ഹൗസിൽ നിന്ന് കേവലം രണ്ട് മൈൽ മാത്രം അകലെയാണ് വെടിവെപ്പുണ്ടായ സ്ഥലം. വെടിവെപ്പിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.
അമേരിക്കയിൽ ചെറിയ പ്രായത്തിലുള്ളവർ വെടിവെപ്പ് കേസിൽ പ്രതികളാവുന്ന സാഹചര്യത്തിൽ തോക്ക് കൈവശം വെക്കുന്ന പ്രായപരിധി ഉയർത്തണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ മാസം അവസാനം ടെക്സസിലെ റോബ് എലിമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ പത്തൊൻപത് പേരാണ് മരിച്ചത്. 2018ൽ ഫ്ലോറിഡയെ ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്.
Content Highlights – Fifteen people were killed in shooting, United States