അര്‍ജന്റീനയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ; ഇല്ലെങ്കില്‍ ലോകകപ്പിന് പുറത്ത്
ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് മരണക്കളി. മെക്സിക്കോയുമായാണ് അര്‍ജന്റീന ഏറ്റുമുട്ടുന്നത്. ഈ കളിയില്‍ വിജയിച്ചില്ലെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് മെസ്സിയും സംഘവും പുറത്താകും. അതുകൊണ്ടു തന്നെ അര്‍ജന്റീനയ്ക്ക് ഏതു വിധേനയും മെക്സിക്കോയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഗ്രൂപ്പ് സി ആദ്യ മാച്ചില്‍ സൗദി അറേബ്യയില്‍ നിന്നേറ്റ അപ്രതീക്ഷിത പ്രഹരം അര്‍ജന്റീനയ്ക്ക് നല്‍കിയത് അത്തരത്തിലൊരു പ്രഹരമായിരുന്നു. നാലു ടീമുകളടങ്ങിയ ഗ്രൂപ്പ് സിയില്‍ നിന്ന് നോക്കൗട്ടിലെത്തണമെങ്കില്‍ വിജയം അനിവാര്യമാണ്.
മെക്സിക്കോയോട് തോല്‍ക്കുകയോ സമനില പാലിക്കുകയോ ചെയ്താല്‍ മറ്റു ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍. പോളണ്ടുമായാണ് മൂന്നാം മത്സരം. മെക്സിക്കോയുമായി സമനിലയിലാണ് എത്തുന്നതെങ്കില്‍ നോക്കൗട്ട് സാധ്യതകള്‍ നിലനില്‍ക്കുമെങ്കിലും പോളണ്ടിനോട് ഏതു വിധേനയും വിജയിച്ചേ മതിയാകൂ.