വിഷ്ണുവിൻ്റെ ‘ഹൃദയം’ സ്വീകരിച്ച അശോക് അമ്മയ്ക്ക് ചിത കൊളുത്തി..
കണ്ടു നിന്നവർ പൊട്ടിക്കരഞ്ഞു
ദുഖവും സന്തോഷവും ഒരേ സമയം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സന്ദർഭങ്ങൽ അപൂർവമാണ് . അത്തരത്തിൽ ഒരേ സമയം ദുഖവും, സന്തോഷവും ഇഴുകി ചേർന്ന നിമിഷങ്ങൾക്കു ആണ് കഴിഞ്ഞ ദിവസം കണ്ണൂർ പൂപ്പറമ്പ് സാക്ഷ്യം വഹിച്ചത് . ഇതാണ് ആ സംഭവം .
കണ്ണൂറിലേ പൂപ്പറമ്പ് എന്ന സ്ഥലത്തുള്ള പൂവേൻവീട്ടിൽ ആണ് ഷാജിയും ഭാര്യ സജനയും മക്കളായ നന്ദനയും, വിഷ്ണുവും താമസിച്ചിരുന്നത് . പൂർണ സന്തോഷത്തോടെ ഉള്ള ഒരു ജീവിതമായിരുന്നോ ആ കുടുംബത്തിന്റേത് എന്ന് ചോദിച്ചാൽ , അല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം ഷാജി യുടെ ഭാര്യ സജന ഒരു ക്യാൻസർ രോഗ ബാധിത ആയിരിന്നു. ജീവിതം അത്തരത്തിൽ മുന്നോട്ട് പോകുമ്പോൾ ആയിരുന്നു അവരുടെ ജീവിതത്തിൽ ആ വലിയ ദുരന്തം സംഭവിക്കുന്നത് . കൃത്യമായി പറഞ്ഞാൽ 2023 ഒക്ടോബർ 12. ഷാജിയുടെയും സജ്നയുടെയും ഒരേ ഒരു മകൻ ആയ 22 കാരൻ വിഷ്ണു ഈ ലോകത്തോട് വിട പറഞ്ഞ ദിവസം . കോഴിക്കോട് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ വിഷ്ണുവിനു ഗുരുതരമായ പരിക്ക് സംഭവിച്ചിരുന്നു . തുടർന്ന് മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വന്നു വിഷ്ണുവിന് . ചികിത്സ മുന്നോട്ട് കൊണ്ട് പോകുന്ന ഘട്ടത്തിൽ പണത്തിന്റെ ബുദ്ധിമുട്ടും ഷാജിയേയും കുടുംബത്തെയും ആശങ്കയിലാഴ്ത്തി . എന്നാൽ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ പൂപ്പറമ്ബ് നിവാസികൾ എല്ലാവരും ഒറ്റക്കെട്ടായി ഷാജിക്കൊപ്പം നിന്നു . വിഷ്ണുവിനായി പൂപറംബ് സ്വദേശികൾ ഒരു ചികിത്സ സഹായ സമിതിയും രൂപീകരിച്ചു . എന്നാൽ ആ കുടുംബത്തെയുൾപ്പെടെ ആ നാടിനെ മുഴുവൻ സങ്കട കടലിലേക്ക് തള്ളിയിട്ട് വിഷ്ണു മരണത്തിനു മുന്നിൽ കീഴടങ്ങി . വിഷ്ണുവിന്റെ മരണം സ്ഥിരീകരിച്ച ശേഷമായിരുന്നു ആശുപത്രി അധികൃതർ വിഷ്ണുവിന്റെ കുടുംബത്തോട് ആ വിവരം പങ്കു വെച്ചത് . മകന്റെ അവയങ്ങൾ ധാനം ചെയ്യാൻ സമ്മതമാണോ എന്ന് ? വേദന യിൽ ജീവിക്കുന്ന , വേദന എന്താണെന്ന്നും , വേർപാടിന്റെ ദുഃഖം എത്രത്തോളം ആണെന്ന് മറ്റാരേക്കാളും അറിയുന്ന സജനയ്ക്ക് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല . മകന്റെ അവയങ്ങൾ ധാനം ചെയ്യാൻ സമ്മതമാണെന്ന് ഷാജിയും , സജ്നയും സഹോദരി നന്ദനയും ആശുപത്രി അധികൃതരെ അറിയിച്ചു. മകന്റെ അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നായിരുന്നു അവർ ആശ്വസിച്ചത് . അങ്ങനെ വിഷ്ണുവിന്റെ ഹൃദയം അന്നേ ദിവസം തന്നെ മറ്റൊരാൾക്ക് ധാനം നൽകി . സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായിട്ട ആയിരുന്നു വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തത് . ഒരൊറ്റ നിബന്ധന മാത്രമാണ് ആ കുടുംബം മുന്നോട്ട് വെച്ചത് . അവയവങ്ങൾ സ്വീകരിക്കുന്ന സ്വീകർത്താക്കളെ കാണണം .വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ 44 കാരനായ അശോക് വി.നായർ അന്നാണ് സജനയെ ആദ്യമായി കാണുന്നത്.കൈകൂപ്പി നന്ദി പറഞ്ഞു കൊണ്ടാണ് അശോക് അവരെ ചേർത്ത് നിർത്തിയത് . അങ്ങനെ മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ്പ്ലാന്റ് സർജൻ ഡോക്ടർ വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തുടർന്ന് മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു . വീട്ടിലേക്ക് മടങ്ങുന്ന അശോക് വി. നായരെ യാത്രയാക്കാൻ അന്ന് ഷാജിയും സജ്നയും നന്ദനയും മറ്റു കുടുംബാംഗങ്ങളും എത്തി . ഹൃദയംതകരുന്ന വേദനയുമായിനിന്ന ആ കുടുംബത്തിന് മുന്നിൽ കൈകൂപ്പി ഒരിക്കൽകൂടി നന്ദിപറഞ്ഞു അശോക് വി. നായർ പുതുജീവിതത്തിലേക്ക് നടന്ന് കയറി. പിന്നീട് മിക്കപ്പോഴും അശോക് സജ്നയെ കാണാനായി പൂമ്പറമ്പിൽ എത്തി . സജ്നയുടെ ശരീരത്തിലെയും മനസിലെയും വേദനകളിൽ അശോക് അവർക്ക് ആശ്വാസം പകർന്നു . അവർ പരസ്പരം വിഷ്ണുവിന്റെ കഥകൾ പറഞ്ഞു . പോകെ പോകെ അശോക് അവരുടെ മകൻ ആയി മാറി .ഒടുവിൽ കഴിഞ്ഞ ദിവസം സജനയും ഈ ലോകത്തോട് വിട പറഞ്ഞു . ശേഷം ഷാജിയുടെയും , കുടുംബങ്ങളുടെയും അഭ്യർത്ഥനപ്രകാരം സജ്നയുടെ അന്ത്യകർമം ജന്മം കൊണ്ട് മകനല്ലാത്ത അശോക് ചെയ്തു. ഒരാൾ ജന്മം കൊണ്ടും , മറ്റൊരാൾ ഹൃദയം കൊണ്ടും മകനായി മാറിയ അപൂർവ നിമിഷം . സജനയുടെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ അശോകന്റെ ഹൃദയം വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. സ്വന്തം അമ്മ മരിച്ചു പോയതിന്റെ വിഷമം ആയിരുന്നു ആ നെഞ്ച് മുഴുവനും. ഒപ്പം അശോകന്റെ ‘ഹൃദയത്തിലിരുന്നു ‘ മകൻ വിഷ്ണുവിന്റെ ഹൃദയവും തുടിച്ചു . ഒരുപക്ഷെ ആ ഹൃദയം അശോകിന്റെ കൈകളിലെ തീനാളത്തോടു പറഞ്ഞിട്ടുണ്ടാവും; എന്റെ അമ്മ പോയി എന്ന്…
മകന്റെ ഹൃദയം സ്വീകരിച്ചയാൾ അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയ ആ നിമിഷം കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു .മകന്റെ ഹൃദയം സ്വീകരിച്ചയാൾ ആ ചിതയ്ക്കു തീകൊളുത്തിയപ്പോൾ എരിഞ്ഞടങ്ങിയ ആ അമ്മയുടെ ആത്മാവ് പറഞ്ഞിട്ടുണ്ടാകും ഇവർ രണ്ടും എന്റെ മക്കൾ ആണെന്ന് …