എടിഎം തട്ടിപ്പ് പ്രതി മുബാറക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Posted On August 27, 2022
0
347 Views

കൊച്ചി കളമശ്ശേരി എടിഎം തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ് സ്വദേശി മുബാറക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന് ശേഷം കളമശേരി കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. തട്ടിപ്പ് നടത്തിയ കളമശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ എത്തിച്ച് തെളിവെടുക്കും. ഇന്നലെ ഉച്ചയോടെയാണ് കളമശേരി പൊലീസ് മുബാറക്കിനെ ഇടപ്പള്ളിയിൽ വച്ച് പിടികൂടിയത്. എടിഎമ്മിൽ പണം വരുന്ന സ്ലോട്ടിൽ സ്കെയിൽ പോലുള്ള വസ്തു വച്ചായിരുന്നു തട്ടിപ്പ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025