ബെംഗളൂരു സഫോടനകേസ് വിചാരണ; അനിശ്ചിത കാലത്തേക്ക് നീട്ടാൻ കർണാടക ശ്രമിക്കുന്നതായി ആക്ഷേപം.
പി ഡി പി നേതാവ് അബ്ദുൽ നാസർ മഅ്ദനി പ്രതിയായ ബംഗളൂരു സഫോടനക്കേസിലെ വിചാരണാ നടപടിക്രമങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടാൻ കർണാടക സർക്കാർ ശ്രമിക്കുന്നതായി ആക്ഷേപം. കൂടുതൽ തെളിവുകൾ വിചാരണയിൽ പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത് കേസ് വൈകിപ്പിക്കാനാണെന്നാണ് മഅ്ദനിയോടടുത്ത ആളുകൾ പറയുന്നത്. നേരത്തെ, വിചാരണാകോടതിയും കർണാടക ഹൈക്കോടതിയും തള്ളിയ ആവശ്യം തന്നെയാണഅ സർക്കാർ വീണ്ടം സുപ്രിംകോടതിയിൽ ഉന്നയിക്കുന്നത്.
വിചാരണാ നടപടിക്രമങ്ങൾ പൂർത്തിയാകാറായ ഘട്ടത്തിലാണ് പുതിയ തെളിവുകൾ പരിഗണിക്കണമെന്ന ആവശ്യവുമായി കർണാടക സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ഫോൺവിളിയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിക്കാൻ വിചാരണാകോടതിയോട് നിർദേശിക്കണമെന്നാണ് കർണാടക സർക്കാരിന്റെ പ്രധാന ആവശ്യം. ഇത് വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പറയുന്നത്.
പുതിയ തെളിവുകൾ സംബന്ധിച്ച് വിചാരണാ കോടതിയിലും ഹൈക്കോടതിയിലും സർക്കാർ മുന്നോട്ടുവച്ച വാദങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നില്ല. വിചാരണാകോടതിയിലെ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാമെന്ന് 2014ൽ കോടതിയെ അറിയിച്ച സർക്കാർ ആവശ്യമായ രേഖകൾ സമർപ്പിക്കാതെയാണ് കേസ് നീട്ടിക്കൊണ്ടുപോയത്. അതിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നാണ് പി.ഡി.പിയുടെ ആരോപണം. സർക്കാർ ഹരജി പരിഗണിച്ച് വിചാരണാ കോടതിയിൽ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേൾക്കൽ സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
Content Highlights: Bengaluru Bomb blast case, Karnataka, extend