കുട്ടികളെ ഉപയോഗിച്ച് പൂജ; മലയാലപ്പുഴയിലെ മന്ത്രവാദിനി വാസന്തി കസ്റ്റഡിയില്, ‘വാസന്തിയമ്മമഠം’ തല്ലിത്തകര്ത്ത് യുവജനസംഘടനകള്

പത്തനംതിട്ട മലയാലപ്പുഴയില് കുട്ടികളെ ഉപയോഗിച്ച് പൂജചെയ്ത മന്ത്രവാദിനി പിടിയില്. മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്ഡില് പൊതീപാട് സ്വദേശിനി വാസന്തിയെന്ന ശോഭനയും ഭര്ത്താവുമാണ് പിടിയിലായത്. മന്ത്രവാദത്തിനിടെ കുട്ടി ബോധകെട്ടു വീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെ യുവജന സംഘടനകള് ഇവര്ക്കെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരുടെ മന്ത്രവാദ ചികിത്സാകേന്ദ്രമായ വാസന്തിയമ്മമഠം സംഘടനകള് അടിച്ചു തകര്ത്തു.
കെട്ടിടത്തിന്റെ ചിലഭാഗങ്ങള് പ്രതിഷേധക്കാര് തകര്ത്തു. വിളക്കുകളും മറ്റും തകര്ത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി വാസന്തിയെയും ഭര്ത്താവിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മന്ത്രവാദകേന്ദ്രം ആറു വര്ഷമായി പ്രവര്ത്തിക്കുന്നുണ്ടെന്നാണ് സൂചന.
കുട്ടികളുടെ വിദ്യാഭ്യാസത്തില് പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള് തേടിയാണ് ആളുകള് ഇടേക്കു വന്നിരുന്നത്. നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വിവധ കോണുകളില്നിന്ന് പ്രതിഷേധവും പരാതിയും ഉയര്ന്നിരുന്നെങ്കിലും പോലീസും അധികൃതരും ഒരുതരത്തിലുള്ള നടപടികളും എടുത്തിരുന്നില്ലെന്നാണ് പ്രദേശവാസികള് പറയുന്നത്.