അതിര്‍ത്തി തര്‍ക്കം; അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം
തലസ്ഥാനത്ത് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. തിരുവനന്തപരം കാട്ടാക്കടയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ബിന്ദു, മകള്‍ അജേഷ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പൊള്ളലേറ്റ ഇവരെ നിലവിലിപ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അയല്‍വാസികളായ വീട്ടമ്മയും മകനും മരുമകളും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നാണ് പൊലീസ് പറഞ്ഞു. റവന്യു വകുപ്പ് അതിര്‍ത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതില് നിര്‍മ്മാണം നടക്കുന്നതിനിടെയാണ് ആക്രമണം. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ബിന്ദുവിന്റെയും മകളുടെയും നേരെ ഒഴിച്ചത്. മകളുടെ കൈയ്ക്കും മുഖത്തുമാണ് പൊള്ളലേറ്റത്.
Content Highlights: Acid Attack, Kerala,