വിഴിഞ്ഞം; ആര്‍ച്ച് ബിഷപ്പിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി. അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മറുപടിയായാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം അറിയിച്ചത്. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിഴിഞ്ഞം പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ത്ത സംഭവത്തിലടക്കമാണ് ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്തത്. ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതിയായ കേസില്‍ സമരപ്പന്തലിലേക്ക് സംഘടിച്ചെത്തിയ കണ്ടാലറിയാവുന്ന ആയിരത്തോളം പേരും പ്രതികളാണ്.
ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. ആ സാഹചര്യത്തില്‍ നിയമാനുസൃതമായാണ് പൊലീസ് നടപടിയെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.