സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ചിറ്റ് നല്കി സിബിഐ. പീഡന ആരോപണത്തിന് തെളിവില്ലെന്ന് സിജെഎം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കി. ഇതോടെ സോളാര്‍ പീഡന ആരോപണത്തിലെ എല്ലാ പ്രതികളും കുറ്റവിമുക്തരായി. ഹൈബി ഈഡന്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയും തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആരോപണവിധേയരായവര്‍ക്കെതിരെ വ്യത്യസ്തമായ എഫ്.ഐ.ആര്. ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരി ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.ബി.ഐ. കണ്ടെത്തുകയായിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ വെച്ചും അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് പരാതിക്കാരിയുടെ ആവശ്യ പ്രകാരമാണ് സിബിഐക്ക് വിട്ടത്.