ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളില് യെല്ലോ അലര്ട്ട്
Posted On September 3, 2022
0
331 Views

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കിഴക്കൻ കാറ്റ് അനുകൂലമാകുന്നതോടെ ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലാണ് മഴ ശക്തമാവാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025