തമിഴ്നാട്ടിൽ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വന്‍ പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്
തമിഴ്നാട് കല്ലാക്കുറിച്ചിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം.
പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു.
സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർത്ഥിനി ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വിദ്യാര്‍ഥിനിയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
സ്കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് അവഹേളിച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ കുറിപ്പിലുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് നേരിട്ട അവഹേളനം ഏറെ വിഷമിപ്പിച്ചു. മാതാപിതാക്കളും സുഹൃത്തുക്കളും ക്ഷമിക്കണം. സ്കൂള്‍ മാനേജ്മെന്റ് നേരത്തെ വാങ്ങിയ തന്റെ ട്യൂഷന് ഫീസ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
അതേസമയം, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കഴിഞ്ഞദിവസം വിദ്യാര്‍ഥിനിയുടെ നാട്ടില്‍നിന്നെത്തിയവരും ബന്ധുക്കളും കല്ലാക്കുറിച്ചിയില്‍ പ്രതിഷേധം നടത്തിയിരുന്നു.
Content Highlights: Clash ,students ,police ,Tamil Nadu,