തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂന്ന് പേർക്കെതിരെ കേസ്
മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. കേസ് കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മോഹൻലാൽ അഭിനയിച്ച ‘നരൻ’ എന്ന ചിത്രത്തിലെ പോലെ പത്തനംതിട്ട സീതത്തോട് മഴയത്ത് ഒഴുകി വന്ന തടി പിടിക്കുകയായിരുന്നു യുവാക്കൾ. നരൻ സിനിമയിലെ തന്നെ പാട്ട് പിന്നണിയിലിട്ട് ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവർ തടി പിടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും തിങ്കളാഴ്ചയാണ്.
Content Highlights – Three youngsters catches wood from river